---
title: "കരിപ്പൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് പിടികൂടി ; സ്വർണ്ണം കടത്തിയ യാത്രക്കാരനും, കവർച്ച ചെയ്യാനെത്തിയ പാനൂർ സ്വദേശികളുമടക്കം 7 പേർ അറസ്റ്റിൽ"
english_title: "Gold smuggling worth 56 lakh rupees seized at Karipur airport; 7 people including the passenger who smuggled gold and the natives of Panur arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202442/Gold smuggling worth 56 lakh rupees seized at Karipur airport; 7 people including the passenger who smuggled gold and the natives of Panur arrested"
published_at: "2024-05-01T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663241fd667c8_IMG-20240501-WA0112.jpg"
keywords: []
---

# കരിപ്പൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് പിടികൂടി ; സ്വർണ്ണം കടത്തിയ യാത്രക്കാരനും, കവർച്ച ചെയ്യാനെത്തിയ പാനൂർ സ്വദേശികളുമടക്കം 7 പേർ അറസ്റ്റിൽ

> **Lead Summary:** ഖത്തറിൽ നിന്ന് കേരളത്തിലേക്കു 56 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ ഈ സ്വർണം കവർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്താവള ത്തിലെത്തിയ 6 പേരടങ്ങുന്ന ക്രിമിനൽ സംഘത്തെയും വിമാനത്താവള പരിസരത്തു വച്ച് പൊലീസ് പിടികൂടി.

## Article Content

ഖത്തറിൽ നിന്ന് കേരളത്തിലേക്കു 56 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ ഈ സ്വർണം കവർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്താവള ത്തിലെത്തിയ 6 പേരടങ്ങുന്ന ക്രിമിനൽ സംഘത്തെയും വിമാനത്താവള പരിസരത്തു വച്ച് പൊലീസ് പിടികൂടി.

ഖത്തറിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന കുറ്റ്യാടി ലബീബ് എന്ന യാത്രക്കാരൻ അനധികൃതമായി സ്വർണം കടത്തികൊണ്ടു വരുന്നുണ്ടെന്നും അത് കവർച്ച ചെയ്യാൻ ഒരു ക്രിമിനൽ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടു ണ്ടെന്നും

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശീധരന് രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പരിശോധ നയ്ക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചി രുന്നു. വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സംശയാസ്‌പദമായ രീതിയിൽ നിലയുറപ്പിച്ച പാനൂർ സ്വദേശികളായ നിധിൻ (26), അഖിലേഷ് (26), മുജീബ് എന്നിവ രെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോ ഴാണ് വിമാനത്താവളത്തിനു പുറത്ത് മറ്റൊരു കാറിൽ പാനൂർ സ്വദേശികളായ അജ്‌മൽ (36), മുനീർ (34), നജീബ് (45), എ ന്നിവർ നിലയുറപ്പിച്ചിട്ടണ്ടെന്ന് വിവരം ലഭിച്ചത്.

കുറ്റ്യാടി സ്വദേശിയായ ഫസൽ എന്നയാളാണ് സ്വർണവുമായി വരുന്ന യാത്രക്കാരൻ്റെ വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയത്. തുടർന്നാണ് പാനൂർ സ്വദേശി അജ്‌മലിന്റെ നേതൃത്വത്തിൽ രണ്ട് കാറുകളിലായി 6 പേരടങ്ങുന്ന സംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

അതേസമയം, കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് കടത്ത് സ്വർണവുമായി വിമാനത്താവളത്തിനു പുറത്തെ ത്തിയ കുറ്റ്യാടി സ്വദേശി ലബീബ് 19) പൊലീസ് പിടിയിലായി. ഇയാൾ പൊലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്തറിഞ്ഞ കവർച്ചാസംഘത്തിലെ മൂന്ന് പേർ പദ്ധതി ഉപേക്ഷിച്ച് കാറിൽ കടന്നുകളയുക യായിരുന്നു.

ഇതോടെ കവർച്ചാ സംഘത്തെ പിന്തുടർന്ന പൊലീസ് ചൊക്ലിയിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടത്ത് സ്വർണം കവർച്ച ചെയ്‌തു തുല്യമായി പങ്കിട്ടെടുക്കാനാ യിരുന്നു ഇവർ പദ്ധതിയിട്ടത്. കവർച്ചാ സംഘത്തിലുൾ പ്പെട്ട അഖിലേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഒന്നര കോടി രൂപ കവർച്ച ചെയ്ത ഹൈവേ റോബറി കേസിൽ അറസ്റ്റി ലായി ഉപാധികളോടെ കോടതി ജാമ്യത്തിൽ വിട്ടയച്ചയാളാണ്.

ലബീബ്, അഖിലേഷ്, നിധിൻ, മുജീബ്, നജീബ്, മുനീർ, അജ്‌മൽ എന്നിവരെയും പിടിച്ചെടുത്ത സ്വർണവും മഞ്ചേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കും. ലബീബിനെതിരെയുള്ള തുടർ നടപടികൾക്കായി പ്രിവൻറീവ് കസ്റ്റംസിന് വിശദമായ റിപ്പോർട്ടും സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202442/Gold smuggling worth 56 lakh rupees seized at Karipur airport; 7 people including the passenger who smuggled gold and the natives of Panur arrested)